National
ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
ദുഷ്യന്തിന്റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ പ്രണയത്തിന്റെ പേരിൽ ദുരഭിമാനക്കൊല. പ്രണയിച്ചതിന്റെ പേരിൽ കൗമാരക്കാരിയെ പിതാവും സുഹൃത്തും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി.
വന്ദന ചൗബേ (16) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെയും സുഹൃത്ത് അബ്ദുൽ മന്നാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാലാണ് മകളെ ഇയാൾ കൊലപ്പെടുത്തിയത്.
ഏപ്രിൽ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുഹൃത്ത് അബ്ദുൽ മന്നാനൊപ്പം ഒരു കാർ വാടകയ്ക്കെടുത്ത് വിജയ കുമാർ ചൗബേ മകളെയും കൂട്ടി ബാധ ഒഴിപ്പിക്കാനെന്ന പേരിൽ രാജസ്ഥാനിലേക്ക് പോയിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ
തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു. മൃതദേഹം കനാലിൽ മറവ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തിരികെ നാട്ടിലെത്തിയ പ്രതി മകളെ കാണാനില്ലെന്നുകാട്ടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പോലീസ് ഫോൺ രേഖകളും മറ്റും പരിശോധിച്ച് പ്രതി പിതാവ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൗമാരക്കാരൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗുഗ്ലീ പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മൺ ശർമ ആണ് (15) കൊല്ലപ്പെട്ടത്.
സൂരജ് ശർമ(16) ആണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ലക്ഷ്മൺ ശർമയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ലക്നോ: ഇരട്ട സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൻപുരിൽ നടന്ന സംഭവത്തിൽ മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് 11 വയസുള്ള പെൺകുട്ടികളെ ഇയാൾ കൊലപ്പെടുത്തിയത്. ശശി രഞ്ജൻ മിശ്ര കുടുംബത്തോടൊപ്പം കിഡ് വായ് നഗറിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇരട്ട കുട്ടികൾക്കു പുറമെ ആറുവയസുള്ള ഒരു മകനും ഇയാൾക്കുണ്ട്.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടികളെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
സംഭവം നടക്കുമ്പോൾ ഇയാളുടെ ഭാര്യ വീട്ടിലുണ്ടായിരുന്നു. എന്നാൽ കൊലനടന്നത് താൻ അറിഞ്ഞിരുന്നില്ലെന്ന് ഇവർ പോലീസിൽ മൊഴി നൽകി. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡല്‍ഹി: തൊഴിലാളി പ്രക്ഷോഭമുണ്ടായ നോയിഡയിലെത്തിയ സിപിഎം നേതാക്കളെ പോലീസ് തടഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, അമ്രാറാം, ആർ.അരുൺ കുമാർ, എ.എ.റഹീം, വി.ശിവദാസൻ തുടങ്ങിയവരെയാണ് യുപി പോലീസ് തടഞ്ഞത്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ഇവരെ ഗൗതം ബുദ്ധ് നഗറിലെ ക്യാമ്പിലെത്തിച്ചു. സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കാനും ജില്ലാ കളക്ടറുമായി ചർച്ച നടത്താനുമാണ് സംഘം നോയിഡയിലെത്തിയത്.
ക്രമസമാധാനപ്രശ്നം കണക്കിലെടുത്താണ് സിപിഎം പ്രതിനിധി സംഘത്തെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്.
National
ലക്നോ: യുപിയിൽ പ്രണയപ്പകയെ തുടർന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാംകൊല പോലീസ് സ്റ്റേഷന് പരിധിയില്‍ മൊര്‍വാന്‍ എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടർന്ന് കാജൾ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.
National
ലക്നോ: വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്യാൻ പേരക്കുട്ടിയെ സഹായിക്കുന്നതിനിടെ വയോധികയ്ക്ക് ദാരുണാന്ത്യം. പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ചാണ് വയോധിക മരിച്ചത്. വീട്ടുമുറ്റത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ആണ് സംഭവം നടന്നത്. . വാഹനം അകത്ത് കയറ്റിയ ശേഷം ഗേറ്റ് അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറ്റത്തെ ചരിവിലൂടെ അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകർത്ത് വയോധികയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഖലീലാബാദ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. 14 വയസുകാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച പ്രതി തന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഖലീലാബാദ് പോലീസ് ശനിയാഴ്ച യുവാവിനെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ രവി ചൗധരി(24) ആണ് ഖലീലാബാദ് പോലീസിന്റെ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അമിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.
2018ൽ അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. പിതാവിന്റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി.
ലക്നോ, അയോധ്യ, മൊറാദാബാദ്, അസംഗഡ്, മീററ്റ്, അമ്രോഹ, വാരണാസി തുടങ്ങി 18 ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.
സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ചു വരികയാണ്. രണ്ട് ദിവസം മുൻപും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
National
ലക്നോ: യുപി പോലീസ് കഴിഞ്ഞവർഷം ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ. എട്ടുവർഷത്തിനിടെ ഒരുവർഷം ഏറ്റവുംകൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത് 2025 ലാണെന്നും ഡിജിപി രാജീവ് കൃഷ്ണ പങ്കുവച്ച കണക്കുകളിലുണ്ട്.
2017 മാർച്ച് 20 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ സംസ്ഥാനത്തു നടന്ന പോലീസ് നടപടികളുടെ വിവരങ്ങളാണു ഡിജിപി പുറത്തുവിട്ടത്.
2017 മാർച്ചിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണം ഉയരുന്നത്. 2018 നുശേഷം 266 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ പോലീസ് വധിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറ്റകൃത്യങ്ങൾക്കെതിരേ സ്വീകരിച്ച കർക്കശനടപടികളാണ് ഇതു വ്യക്തമാക്കുന്നതെന്നും ഡിജിപി പറയുന്നു.
കഴിഞ്ഞവർഷമാത്രം 2,739 പോലീസ് നടപടികളാണുസംസസ്ഥാനത്തുണ്ടായത്. ആരോപണവിധേയരായ 3,153 പേർക്കു പരിക്കേറ്റു. 48 പേർ മരണമടയുകയും ചെയ്തു. ഒരു പോലീസുകാരനും ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായി. 2018 ൽ 41 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
National
കാൺപുർ: ഉത്തർപ്രദേശ് കാൺപുരിൽ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി. കാൺപുരിലെ തിക്ര സ്വദേശി പപ്പു(45) ആണ് കൊല്ലപ്പെട്ടത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പപ്പുവിനെ വീരാംഗന കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2019ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പപ്പു മരിച്ചെന്ന് മനസിലാക്കിയ യുവതി നാല് വയസുള്ള മകനുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. വീരാംഗനയ്ക്കായി തെരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
National
ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള രമേശ് ചന്ദ്ര പുരി (65)
ആണ് കേസിൽ പിടിയിലായത്.
പ്രതി 20 വർഷത്തോളമായി പ്രാദേശിക ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. വിവരം അറിഞ്ഞ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.